Dr. R. Sarunkumar

National Vice President (WHRPC)

CGIC National Member

Anti Drug Social Activist

Journalist

Dr. R. Sarunkumar

National Vice President (WHRPC)

CGIC National Member

Anti Drug Social Activist

Journalist

Blog Post

ഈ കൂട്ടർ നാടിന് ഏറ്റവും വലിയ ശാപമാണ്

April 18, 2025 Blog
ഈ കൂട്ടർ നാടിന് ഏറ്റവും വലിയ ശാപമാണ്

ഈ കൂട്ടർ നാടിന് ഏറ്റവും വലിയ ശാപമാണ്!

 

കഞ്ചാവ് മയക്കുമരുന്ന് കേസുകളിൽ പിടിക്കപ്പെടുന്ന പ്രതികളെ യാതൊരു ഉളുപ്പുമില്ലാതെ പോലീസ് സ്റ്റേഷനിലും , എക്സൈസ് ഓഫീസിലും കയറിയിറങ്ങി ഇറക്കി കൊണ്ടുപോകുന്ന പൊതുപ്രവർത്തകരായാലും , നേതാക്കന്മാരായാലും, ഉന്നതർ എന്ന് വിശേഷിപ്പിക്കുന്നവരായാലും ഈ നാടിന് ശാപമാണ്. പോലീസും എക്സൈസും പിടിച്ചു കൊണ്ടു പോകുന്നത് അപ്പുറത്തെ വീട്ടിലെ ജനൽ എറിഞ്ഞു പൊട്ടിച്ചതിനല്ല . ഒരു ഗ്രാമ പ്രദേശത്തെ നല്ലൊരു ശതമാനം കുട്ടികളെയും ലഹരിക്കടിമയാക്കി മാറ്റുന്ന സംഘത്തിലെ പ്രധാനിയെയാണ് ലവലേശം ഉളുപ്പില്ലാതെ പോയി ഇറക്കി കൊണ്ടു വരുന്നത്. അമ്മ ആത്മഹത്യ ചെയ്യും അച്ഛനാത്മകത്യ ചെയ്യും കൂടപ്പിറപ്പാത്മ ഹത്യ ചെയ്യും. കുടുംബത്തിന്റെ അഭിമാനം പോകും. അപ്പോ ഒരുവന്റെ കുടുംബത്തിന് മാത്രമേ ബാധകമുള്ളൂ ബാക്കി നാട്ടിലെ മുഴുവൻ കുട്ടികളും കൗമാരങ്ങളും, യൗവനവും ഒക്കെ നശിച്ചു പോയാലും ഇവർക്കൊന്നും യാതൊരു പ്രശ്നവുമില്ല. ശരിക്കും സർക്കാർതലത്തിൽ നിന്ന് ഉത്തരവ് വരേണ്ടത് അല്ലെങ്കിൽ കോടതി ഉത്തരവ് വരേണ്ടത് ഇത്തരക്കാരെ ഇറക്കിക്കൊണ്ടുപോകാൻ വരുന്നവർക്കെതിരെ കർശനമായ നിയമ നടപടിയും ശിക്ഷയും വേണം. അതുപോലെ വിട്ടുകൊടുക്കുന്ന നിയമപാലകർക്കെതിരെയും നടപടികൾ ഉണ്ടാകണം. ചിലപ്പോഴെങ്കിലും ചില ഉദ്യോഗസ്ഥരും അതിന് മൗനസമ്മതം നൽകാറുണ്ട്. ചില ജനപ്രതിനിധികൾ എങ്കിലും ഇത്തരം നെറികേടിന്  ഒപ്പം നിൽക്കുന്നു എന്നറിയുന്നത് ഏറെ സങ്കടവും വേദനയും നൽകുന്നു. ലഹരി വിമുക്തിയുടെ പ്രഹസനങ്ങളൊക്കെ മാറി വരുന്നു… വീണ്ടും പഴയ അവസ്ഥയിലേക്ക് പോകാം എന്ന് കരുതുന്നു. സ്വന്തം മക്കളുടെ ചലനത്തിൽ അവരുടെ മുഖത്ത് മാറ്റം ഉണ്ടാകുമ്പോൾ സംരക്ഷിച്ചിരുന്നു എങ്കിൽ നാടിനു വിപുത്തുകൾ ആയി ഇങ്ങനെ അഴിച്ചു വിടേണ്ടി വരുമായിരുന്നോ. മക്കളെ പോലീസ് അല്ലെങ്കിൽ എക്സൈസ് പിടിച്ചുകൊണ്ടുപോകുമ്പോൾ അലമുറയിട്ട് കരയേണ്ടി വരുമായിരുന്നില്ലല്ലോ. അങ്ങനെയുള്ള ഒരുപറ്റം രക്ഷിതാക്കളും ഈ നാടിനെ സത്യത്തിൽ നശിപ്പിച്ചു എന്ന് വേണം പറയാൻ. ഇന്ന് പിടിക്കപ്പെടുന്ന ലഹരി ഉപയോഗിക്കുന്ന ചെറുപ്പക്കാരുടെയും പെൺകുട്ടികളുടെയും ലഹരി ഉപയോഗത്തിന്റെ കാലയളവെടുത്തു പരിശോധിച്ചാൽ ഏഴു മുതൽ 10 വർഷം വരെയാണ് അപ്പോഴൊക്കെ രക്ഷിതാക്കൾ എവിടെയായിരുന്നു. അപ്പോൾ ഇല്ലാത്ത അഭിമാനം എപ്പോഴാണ് ഇപ്പൊൾ വന്നത്. മക്കളെ ചികിത്സിക്കില്ല,നിയമത്തിന് വിട്ടുകൊടുക്കില്ല പക്ഷേ മക്കൾക്ക് നാട്ടിലുള്ള മുഴുവൻ കുട്ടികളെയും നശിപ്പിക്കാൻ അനുവാദവും . ഇവരും രക്ഷിതാക്കളോ. സർക്കാർ തലത്തിൽ നിന്നും മേൽപ്പറഞ്ഞ വിഷവിപത്തുകളെ ഉന്മൂലനം ചെയ്യാനുള്ള കർശനമായ സംവിധാനങ്ങൾക്ക് തുടക്കം കുറിക്കേണ്ടത് അനിവാര്യം.

 

ഡോ:ആർ. സരുൺ കുമാർ

സംസ്ഥാന ലഹരി വിരുദ്ധ സമിതി

 

Write a comment
error: Content is protected !!