മലയാള സിനിമയ്ക്ക് ഈ പുഴുക്കുത്തുകളെ ആവശ്യമുണ്ടോ
പേരെടുത്ത് പറയുന്നില്ല . കാരണം സെലിബ്രേറ്റികൾ കേസ് കൊടുത്താൽ സാധാരണക്കാരനകത്തു പോകും. ദിവസങ്ങളായി അല്ലെങ്കിൽ കുറെ കാലങ്ങളായി സിനിമാ മേഖലയിൽ നിന്നും കേൾക്കുന്ന പ്രധാനപ്പെട്ട ലഹരി ഉപയോഗിക്കുന്ന ചിലരുടെ പേരുകൾ ഉണ്ട് . തെറിവിളി, ഉടുതുണി പൊക്കി കാണിക്കൽ , ഇന്റർവ്യൂകളിൽ അശ്ലീല ചുവയുള്ള വർത്തമാനങ്ങൾ, പേരുകളുടെ ആദ്യാക്ഷരങ്ങൾ ഞാനിവിടെ കുറിക്കാം, ഷൈ, വിനാ, ശ്രീ നാ, ശരിക്കും ഇവരൊക്കെയും പൊതുശല്യങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ലഹരി അടിമകളുടെ എണ്ണം വർധിച്ചുവരുന്ന ഒരു മേഖലയായി സിനിമ മേഖല മാറുന്നു എന്നുള്ളത് പരക്കെ ആക്ഷേപമാണ്. സാധാരണ ലഹരി അടിമയും ഇവരും തമ്മിൽ എന്താണ് വ്യത്യാസം. രണ്ടു നീതിയുണ്ടോ? ഇവരുടെ ലഹരി ഉപയോഗം എത്രത്തോളം ഇവരെ ആരാധിച്ചു പുറകെ നടക്കുന്ന നല്ലൊരു സമൂഹം യുവജനങ്ങളെ ബാദിക്കുന്നു എന്നുള്ളത് എന്തുകൊണ്ട് ചർച്ച ചെയ്യപ്പെടുന്നില്ല. വലിയ ക്വാണ്ടിറ്റിയിൽ അവരിൽ നിന്നും ലഹരി പിടിച്ചാൽ പോലും എന്തുകൊണ്ട് ഇവർക്ക് കർശനമായ ശിക്ഷകൾ ലഭിക്കുന്നില്ല. ഇവർ താമസിക്കുന്ന വലിയ ഹോട്ടലുകളിൽ ഒരു റെയ്ഡിന് പോയാൽ പോലും രക്ഷപ്പെടുന്നതിനുവേണ്ടി ഒറ്റു കൊടുക്കുന്നതാര്. നിയമപാലകർക്കു മാത്രം അറിയുന്ന വിവരം എങ്ങനെ ഇത്തരം പുഴുക്കുത്തുകൾ അറിയുന്നു. ശരിക്കും ഇവർക്ക് ശിക്ഷയല്ലേ ആവശ്യം ഇവരെ പിടിച്ചു ചികിത്സിപ്പിച്ച് കൗൺസിലിംഗ് നടത്തി ഇവർ കാരണം എത്ര ആൺ പെൺവ്യത്യാസം ഇല്ലാത്ത ആർട്ടിസ്റ്റുകൾ ലഹരിക്കടിമ പെട്ടു പോയിട്ടുണ്ട് എന്നുള്ളത് പരിശോധിക്കണം. യാതൊരു ലഹരിയിലും അടിമപ്പെടാതെ അഭിനയം മാത്രം ലഹരിയാക്കി ജീവിക്കുന്ന നടി നടന്മാരും ഉണ്ട്. പക്ഷേ നാടിനു പൊതുശല്യമായി മാറുന്ന ഇത്തരം വ്യക്തികളെ എന്തുകൊണ്ട് സംരക്ഷിച്ചു പോകുന്നു. കുറച്ചു സിനിമകളിൽ അഭിനയിച്ചു പോയതിന്റെ പേരിൽ ഉണ്ടാക്കി വെച്ചിരിക്കുന്ന ഉന്നത ബന്ധങ്ങളിൽ അഭയം പ്രാപിച്ചാണോ പല കേസുകളിൽ നിന്നും ഊരി പോകുന്നത്. അതോ കുമിഞ്ഞു കൂടുന്ന സാമ്പത്തികം കൊണ്ടോ.
ശരിക്കും ഇവരെയൊക്കെ സിനിമാ മേഖലയിൽ നിന്നും പൂർണ്ണമായും ബാൻ ചെയ്യപ്പെടണം . പ്രൊഡ്യൂസർ പടം മുടക്കി നിർമ്മിക്കുന്ന സിനിമയാണെങ്കിലും ഇവരെയൊക്കെ താരങ്ങൾ ആക്കി മാറ്റിയതും മാർക്കറ്റ് വാല്യൂ നൽകിയതും സാധാരണക്കാരായ ജനങ്ങളാണ്. അതിലുപരി സാധാരണക്കാരന്റെ വിയർപ്പ് കൊണ്ട് ഉണ്ടാക്കുന്ന പണംകൊണ്ടാണ് ഇവരൊക്കെയും ആഡംബര ജീവിതത്തിലേക്ക് എത്തിപ്പെടുന്നതും. ഒരു സംഭരണ വിഭാഗത്തിൽ ജനിച്ചു പോയതുകൊണ്ട് ഒരു വ്യക്തിയെ ഒന്നും പറയാനേ പാടില്ല . എങ്കിൽ അത് അവരുടെ ജാതിയെയും വർണ്ണത്തെയും അധിക്ഷേപിക്കുന്നതിന് തുല്യമാകും . ഈ നാട്ടിലെ സാധാരണ ജനങ്ങൾക്ക് ജാതിയും മതവും ഇല്ല. തെറ്റിനെ തെറ്റന്ന് തന്നെ പറയും . ലഹരിക്കപ്പെട്ടവർ സിനിമാ മേഖലയിൽ വേണ്ട എന്നുള്ള കർശനമായ തീരുമാനം എന്തുകൊണ്ട് താരസംഘടനകൾക്ക് എടുക്കാൻ കഴിയുന്നില്ല എന്നുള്ളതാണ് ചോദ്യം. ആരെയാണ് ഭയക്കുന്നത്. സിനിമാ മേഖലയിലെ ലഹരിമാഫിയ സിനിമ മേഖലയിലുള്ളവർ തന്നെയാണോ. ഒരു ചാക്കോയും, അടൂർ ഭാസിയുടെ പേരിനെ കളങ്കപ്പെടുത്തുന്ന വേറൊരുത്തനും, ശരിക്കും പിച്ചും പേയും ആണ് വിളിച്ചു പറയുന്നത് . ഇവരെയൊക്കെ ശരിക്കും പറഞ്ഞാൽ ലഹരി വിമോചന കേന്ദ്രങ്ങളിൽ കൊണ്ടുപോയി ദീർഘകാലം കിടത്തി ചികിത്സിക്കേണ്ട സാഹചര്യമാണ്. അതിൽ ഒന്ന് രണ്ട് സ്ത്രീകളും പെടും . എത്ര സംവിധായകർക്കും പ്രൊഡ്യൂസർമാർക്കും അന്തസ്സോടെയും അഭിമാനത്തോടെയും പറയാൻ കഴിയും എന്റെ സെറ്റിൽ ലഹരി ഉപയോഗിക്കുന്ന ആരും ഉണ്ടാകാൻ പാടില്ല എന്നുള്ളത്. സിനിമാ സീരിയൽ രംഗത്തേക്ക് കടന്നുവരുന്ന പുതിയ താരങ്ങൾക്ക് ശരിക്കും ഇതൊരു ഭീഷണി അല്ലേ… വിരലിലെണ്ണാവുന്ന ചിലരുടെ കാര്യങ്ങൾ എടുത്തു പറഞ്ഞെങ്കിലും വിരലിൽ ഒതുങ്ങാത്ത അത്രയും ലഹരി ഉപഭോക്താക്കൾ ഇന്ന് ആ മേഖലയിൽ ഉണ്ട്. തെരുവിലിറങ്ങി അഭിനയം കാണിക്കുന്ന പക്ഷം തെരുവിൽ തന്നെ തീരാനും സാധ്യതയുണ്ട്.
ഡോ :ആർ. സരുൺ കുമാർ
സംസ്ഥാന ലഹരി വിരുദ്ധ സമിതി