നാളത്തെ ലോട്ടറി ആർക്ക് എനിക്കൊ നിങ്ങൾക്കോ
*നാളത്തെ ലോട്ടറി ആർക്ക് അടിക്കും*
പേര് രാജു കറുപ്പയ്യൻ എന്ന് വിളിക്കും കാരേറ്റ് പേടിക്കുളം ഊത്തുകുളങ്ങര കോളനിയിൽ ആണ് വീട്. രണ്ടു പെൺമക്കളിൽ ഒരാൾ മരണപ്പെട്ടു. മക്കളുടെ ചെറിയ പ്രായത്തിൽ തന്നെ ഭാര്യ മറ്റൊരാളോടൊപ്പം പോയി പിന്നീടുള്ള ജീവിതം തെരുവിലും, മദ്യപാനവും കാരേറ്റ് ചന്തയിലുമൊക്കെയായിരുന്നു . പലപ്പോഴും ഭക്ഷണം കഴിക്കാൻ മകളുടെ അടുത്ത് ചെല്ലും. മകളെ വിവാഹം ചെയ്തിരിക്കുന്നത് രാജുവിന്റെ സഹോദരിയുടെ മകനാണ്. രാജുവിന്റെ ജ്യേഷ്ഠൻ മരണപ്പെട്ടതും തെരുവിലായിരുന്നു . കഴിഞ്ഞദിവസത്തോടെ മാണിക്കൽ ഗ്രാമപഞ്ചായത്തിലെ വേളാവൂർ എന്ന് പറയുന്ന സ്ഥലത്ത് രാജു എത്തപ്പെട്ടു. തീരെ അവശനായിരുന്നു. വഴിയിൽ കിടക്കുന്നത് കണ്ട പ്രദേശത്ത് കട നടത്തുന്ന സാബു എന്ന വ്യക്തി രാജു ഭക്ഷണം ചോദിക്കാതെ തന്നെ ഭക്ഷണം കൊണ്ടു നൽകി. അദ്ദേഹത്തിന്റെ നല്ല മനസ്സിന് നന്ദി . തുടർന്ന് രാത്രി പെയ്ത മഴ മുഴുവനും കൊണ്ട് അയാൾ ആ റോഡിൽ തന്നെ കിടന്നു. ഇന്ന് രാവിലെ യോട് വേളാവൂർ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പ്രണവം സ്റ്റുഡിയോ ഉടമസ്ഥൻ സുദീപ് ( കാഞ്ഞാമ്പാറ സർഗ്ഗ കൈരളി അംഗം ) ഇദ്ദേഹത്തിന്റെ അവസ്ഥ കാണുകയും. തുടർന്ന് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു. ജനപ്രതിനിധിയെ ഉൾപ്പെടെ വിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല . പോലീസ് വന്നു രാജുവിനെ സുദീപും ചേർന്ന് ഒരു സൈഡിലേക്ക് മാറ്റി കിടത്തിയിട്ട് പോയി. വീണ്ടും അവിടെ കിടന്നാൽ സ്ഥിതി മോശമാകും എന്ന് മനസ്സിലായ സുദീപ് ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലും , തുടർന്ന് എന്നെയും വിവരമറിയിച്ചു . കാലിന് പരിക്കുപറ്റി കിടക്കുന്ന ഞാൻ വരാൻ കഴിയില്ല എന്ന് അറിയിച്ചു എങ്കിലും. മുൻകാലങ്ങളിൽ പലയിടങ്ങളിലും വന്നു പെട്ടുപോയവരുടെ അവസ്ഥ മനസ്സിലാക്കി ഞാനും അവിടെ എത്തി. ഏകദേശം 5 മിനിറ്റ് കൊണ്ട് തന്നെ രാജുവിന്റെ മുഴുവൻ ഡീറ്റെയിൽസും എടുത്തു. ഒരാളെ കൂടി പരാമർശിക്കേണ്ടതുണ്ട് മരിച്ചിനി കച്ചവടമായി വേളാവൂർ ജംഗ്ഷനിൽ ഇരിക്കുന്ന പൊന്നപ്പൻ ചെട്ടിയാർ മനസാക്ഷി കൊണ്ട് അദ്ദേഹം മറിഞ്ഞുവീഴാൻ പോയ രാജുവിനെ പലതവണ ചേർത്തു പിടിക്കുകയും ഒരു സ്ഥലത്ത് തന്നെ കൃത്യമായി ഇരുത്തുകയും ചെയ്തു. ഞാൻ രാജുവിന്റെ വാർഡിലെ മെമ്പറെ വിളിച്ചു പുളിമാത്ത് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വ്യക്തിയാണ് മെമ്പറുടെ പേര് അജയഘോഷ് ആദ്യം അങ്ങനെ ഒരാളെ അവിടെ ഇല്ല എന്ന് പറഞ്ഞെങ്കിലും പിന്നീട് വീണ്ടും വിശദമായ വിവരങ്ങൾ നൽകിയപ്പോൾ അങ്ങനെ ഒരാൾ ഉണ്ട് എന്നുള്ളത് പറഞ്ഞു. തിരിച്ച് അദ്ദേഹത്തിന്റെ മറുപടിയെന്നെ ഞെട്ടിച്ചു. കാരേറ്റ് ചന്തയിലാണ് രാജു കിടക്കുന്നത് രാജുവിനെപ്പോലെ പത്തോ പന്ത്രണ്ടോ പേർ അവിടെ ഉണ്ടാകും . ഒരു ജനപ്രതിനിധി പറഞ്ഞ വാക്കുകളാണ്. ഞാൻ എന്തായാലും സ്ഥലത്തില്ല. എന്തായാലും അവിടുത്തെ ആശാവർക്കറുടെ നമ്പർ തരൂ എന്ന് ഞാൻ ആവശ്യപ്പെട്ടു തുടർന്ന് ആശാവർക്കറെ വിളിച്ചു കാര്യങ്ങൾ ബോധിപ്പിക്കുകയും. മകളെയും മരുമകനേയും സഹോദരിയെയും വിവരം അറിയിക്കാനും പറഞ്ഞു . തുടർന്ന് എന്റെ വാഹനത്തിൽ ഉണ്ടായിരുന്ന സ്പിരിറ്റും,ഡെറ്റോളും , കോട്ടണും ഉപയോഗിച്ച് ഞാനും സുദീപ് എന്ന വ്യക്തിയും കൂടി അദ്ദേഹത്തിന്റെ ശരീരമാസകലം തുടച്ചു വൃത്തിയാക്കി. 108 ആംബുലൻസിനെ വിളിച്ചു 15 മിനിറ്റി നുള്ളിൽ 108 ആംബുലൻസ് വന്നു . ഇത് എമർജൻസി ആംബുലൻസ് ആണ് ഇദ്ദേഹത്തെ കൊണ്ടുപോകാൻ കഴിയില്ല എന്നായി തിരിച്ചു ഞങ്ങൾ മറുപടിയായി ചോദിച്ചു ഇദ്ദേഹം റോഡിൽ വീണ്ടും ഇറങ്ങി എന്തെങ്കിലും അപകടം പറ്റിയാൽ എമർജൻസി വിഭാഗത്തിൽ പെടുത്തി അപ്പോൾ ആംബുലൻസിൽ കൊണ്ടുപോകുമോ? മറുപടിയില്ലാത്ത പക്ഷം എവിടെ കൊണ്ടുപോകണമെന്ന് ചോദ്യം ചോദിച്ചു . ഇത്തരക്കാരെ സാധാരണയായി കൊണ്ടുപോകുന്നത് തിരുവനന്തപുരം ജില്ലയിലെ ജനറൽ ആശുപത്രിയിലാണ് ബന്ധുക്കൾ ആരും എത്തിയില്ല എങ്കിൽ സർക്കാരിന്റെ ഷെൽട്ടർ ഹോമുകൾ ഉണ്ട് അവിടേക്ക് മാറ്റാനും ബന്ധപ്പെട്ട അധികാരികൾക്ക് കഴിയും. അത് മലയാളി ആകണം എന്ന് മാത്രമല്ല ഏതു സംസ്ഥാനക്കാരനും ഈ സേവനം ലഭ്യമാക്കണം എന്നുള്ളതാണ്. പക്ഷേ ആരും അത് ചെയ്യുന്നില്ല എന്നുള്ളതാണ് എടുത്തുപറയേണ്ടത്. അങ്ങനെ അദ്ദേഹത്തെ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി അവിടെ എത്തി എന്നുള്ളത് ആശുപത്രിയുടെ കൺട്രോൾ റൂമിൽ നിന്നും ഫോൺ വരികയും ചെയ്തു. തുടർന്ന് എനിക്ക് ലഭിച്ച ബന്ധുക്കളുടെ ഫോൺ നമ്പറുകൾ ഞാൻ കൺട്രോൾ റൂമിലേക്ക് നൽകി. ബന്ധുക്കളെ വിളിച്ചത് അനുസരിച്ച് തീർച്ചയായും എത്തിച്ചേരാമെന്ന് അറിയിച്ചു. എത്തിച്ചേർന്നോ ഇല്ലയോ എന്നുള്ളത് എനിക്കറിയില്ല. ഇതൊരു പക്ഷേ ആ പ്രദേശത്തൂടെ നടന്നുപോയ ഓരോ വ്യക്തികൾക്കും ചെയ്യാൻ കഴിയുമായിരുന്നു. എന്തുകൊണ്ട് ചെയ്യുന്നില്ല എന്ന ചോദ്യം ഇത്തരം തല വേദന കളിലേക്ക് ചെന്ന് കാൽവയ്ക്കാൻ പലർക്കും മടിയാണ്. കഴിഞ്ഞദിവസം ഞാനൊരു വീഡിയോ കണ്ടു. കുറച്ചു വാഹനങ്ങൾ നിരന്നു പോവുകയാണ് ആദ്യത്തെ വാഹനത്തിന്‍റെ വില രണ്ടു കോടിക്ക് പുറത്തുവരും, രണ്ടാമത്തെ ഒന്നരക്കോടി അങ്ങനെ തുടങ്ങി 50 ലക്ഷം രൂപ വരെയുള്ള ആഡംബര കാറുകൾ ഉണ്ട് പക്ഷേ ഏറ്റവും മുന്നിലായി ഇതിനെക്കാളും ഒക്കെ ഏറ്റവും കുറഞ്ഞ വിലയുള്ള ആംബുലൻസ് ആണ് പോകുന്നത് അതിൽ ഏറ്റവും പ്രസക്തമായ ഭാഗം എന്ന് പറയുന്നത് ഈ കോടികൾ ആസ്തിയുള്ള കോടികളുടെ ആഡംബര കാറുകൾ ഉള്ള മനുഷ്യനാണ് മൃതദേഹമായി ഏറ്റവും മുന്നിൽ പോകുന്ന ആംബുലൻസിൽ കിടക്കുന്നത്. നാളെ എനിക്കോ നിങ്ങൾക്കോ ഈ അവസ്ഥ വന്നുകൂടായികയില്ല. എല്ലാവരുടെയും മക്കൾ സംരക്ഷിക്കുമെന്നുള്ള ഉറപ്പോടുകൂടിയാണ് മക്കളെ വളർത്തുന്നത് . അങ്ങനെയാണെങ്കിൽ കേരളത്തിൽ ഇത്രയധികം അനാഥാലയങ്ങളും വൃദ്ധസദനങ്ങളും പെറ്റു പെരുകില്ലല്ലോ. എന്റെയോ നിങ്ങളുടെയോ മാനസികാവസ്ഥ ഒന്നു തെറ്റിയാൽ മാത്രം മതി നാളെ എവിടെ ആകും എന്നുള്ളത് കണ്ടു തന്നെ അറിയണം. ഇതുമായി ബന്ധപ്പെട്ട് ആശംസയും പ്രശംസയും ഒന്നും വേണ്ട മനുഷ്യൻ എന്താണെന്ന് മനസ്സിലാക്കിയാൽ മാത്രം മതി. ഇന്ന് പലർക്കുമുള്ള പദവി നാളെ ഉണ്ടാകണമെന്നില്ല പകരക്കാർ വരും അതോർത്താൽ നല്ലത്.
ഇത്തരക്കാരെ സംരക്ഷിക്കുന്നതിനും ആശുപത്രിയിൽ കൊണ്ടുപോകുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഫണ്ട് ഉണ്ടോ എന്നുള്ളത് അറിഞ്ഞാൽ നന്നായിരുന്നു. കൃത്യമായി അന്വേഷിച്ചതിനു ശേഷം ആ വിവരം കൂടി ഞാൻ പങ്കുവയ്ക്കാം.
ഇത്തരം വിഷയങ്ങളിൽ എനിക്ക് അറപ്പും വെറുപ്പും തോന്നാറില്ല കാരണം നാളെ എനിക്കും എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയാത്തിടത്തോളം കാലം എന്നിലെ കൗതുകം മാറ്റിവെച്ച് ഇത്തരം പ്രവർത്തനങ്ങൾക്ക് സജീവമായി തന്നെ ഉണ്ടാകും. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് വേണ്ടിയും മത്സരിക്കാനോ പദവികൾ നേടാനോ താല്പര്യമില്ല. ഓർക്കുക എന്തെങ്കിലുമൊക്കെ ചെയ്തു പോയാൽ നാളെ ആരുടെയെങ്കിലും മനസ്സിൽ നിങ്ങൾ ഉണ്ടാകും എന്നുള്ളത്.
ഡോ:സരുൺ കുമാർ. ആർ
വേൾഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കമ്മീഷൻ നാഷണൽ വൈസ് പ്രസിഡന്റ്. CGIC നാഷണൽ മെമ്പർ . ഒരു സാധാരണ പൗരൻ.
https://whatsapp.com/channel/0029Vb60KPY2Jl8L8Mw4zS13/125