നയന ഷമീർ ഒരു ജനപ്രതിനിധി മാത്രമല്ല
പ്രിയപ്പെട്ട സുഹൃത്താണ് നയന ഷമീർ. പോത്തൻകോട് ഗ്രാമ പഞ്ചായത്തിലെ ജന പ്രതിനിധി. സാമൂഹിക സേവന പൊതു പ്രവർത്തന രംഗത്തും ചുരുങ്ങിയ കാലയളവ് കൊണ്ട് ജനഹൃദയങ്ങളിൽ രാഷ്ട്രീയ മത ഭേതമന്യേ ഇടം പിടിച്ചു. നയനയെ കുറിച്ച് ഞാൻ ഇങ്ങനെ ഒരു പോസ്റ്റ് തയ്യാറാക്കുമ്പോൾ ചിലർക്ക് എങ്കിലും തോന്നാം ഇതൊരു പ്രൊമോഷൻ പോസ്റ്റ് ആണോ എന്നുള്ളത്. പക്ഷെ നയനയെ അടുത്തറിയാവുന്നവർക്ക് അങ്ങനെ തോന്നില്ല. ഏതൊരു പരിപാടിയുടെയും കോർഡിനേഷൻ വളരെ മനോഹരമായി പൂർത്തിയാക്കും, ജനോപകാര പ്രദമായ നിരവധി പദ്ധതികൾ ഒരു ജനപ്രതിനിധി എന്ന നിലയിൽ ചെയ്‌തു, തുടർന്നും ചെയ്‌തു വരുന്നു. ഒരു കലഗ്രാമത്തെ സൃഷ്ടിച്ചെടുക്കാൻ ആഘോരാത്രം പരിശ്രമിക്കാൻ ഒരു സംഘവും ഒപ്പം ഉണ്ട്. മണലകം പൗരസമിതി ഉൾപ്പെടെ അതിന് മാതൃകകളാണ്. ഇപ്പൊ ഈ പോസ്റ്റിന്റെ പ്രസക്തി നയനഷമീർ ഒരു നല്ല കലാകാരി ആണ് എന്ന് കൂടി വ്യക്തമാകുന്ന ഒരു നാടകം കാണാൻ ഇടയായി. ഒരു പ്രൊഫഷണൽ അഭിനേതാവിനെക്കാൾ മികച്ച പെർഫോമൻസ്. വാക്കുകൾ കൊണ്ട് പറയുന്നതിലും അതിമനോഹരം. ഈ ജനപ്രതിനിധിയെ അംഗീകരിക്കുന്നവരും ഉണ്ടാകാം വിമർശിക്കുന്നവരും ഉണ്ടാകാം. രണ്ടായാലും തുറന്നു പറയുമ്പോഴാണ് ഭംഗി… പ്രിയ സുഹൃത്തിന് എല്ലാവിധ ആശംസകളും…
#everyoneactive #everyonehighlightsfollowerseveryonehighlightsfollowerseveryone @highlight