വ്യാജ സിഗരറ്റുകൾ കൊണ്ട് പോയത് പിടി കൂടി
- വ്യാജ സിഗരറ്റുകൾ കൊണ്ട് പോയത് പിടി കൂടി

ആലപ്പുഴയിൽ ആർ ടി ഒയുടെ നേതൃത്വത്തിൽ എക്സൈസ്, പോലീസ് വിഭാഗങ്ങളെ ഉൾപ്പെടുത്തി വാഹനങ്ങളിൽ ലഹരിവസ്തുക്കൾ കടത്തുന്നത് പരിശോധിക്കുന്നതിനായി ഒരു സ്പെഷ്യൽ ഡ്രൈവ് നടത്തി.മൂന്ന് വകുപ്പുകളിൽ നിന്നുമായി 25 ഓളം ഉദ്യോഗസ്ഥർ ഒരേസമയം സ്വകാര്യ വാഹനങ്ങൾ വിശദമായി പരിശോധിച്ചു. ഏതാണ്ട് 250 ഓളം വാഹനങ്ങൾ പരിശോധിച്ചതിൽ ഒരു വാഹനത്തിൽ നിന്നും അനധികൃതമായി കടത്തിയ 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന വ്യാജ സിഗരറ്റ് കണ്ടെത്തി. ആയത് വാഹനം സഹിതം ചരക്ക് സേവന നികുതി വകുപ്പിന് കൈമാറി. പ്രസ്തുത വാഹനം അനധികൃതമായി വാടകയ്ക്ക് നല്കപ്പെടുന്ന സ്വകാര്യ വാഹനമാണെന്നും പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ആർ ടി ഒ എ കെ ദിലു, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ.പ്രശാന്ത്, ഇൻസ്പെക്ടർ മനോജ് എം ആർ, പോലീസ് സബ് ഇൻസ്പെക്ടർ വിനു എസ് പി, മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായകെ ആർ തമ്പി, വി.അനിൽകുമാർ , രാംജി കെ. കരനു,മനോജ് എം എന്നിവർ നേതൃത്വം നല്കി. പോലീസ് ,എക്സൈസ്, മോട്ടോർ വാഹന വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. പിടിച്ചെടുത്ത വാഹനവും ചരക്കും തുടരന്വേഷണത്തിനായി ജി.എസ്സ്. റ്റി എൻഫോഴ്സ്മെന്റ് ഓഫീസർ മുഹമ്മദ് ഫൈസലിന് കൈമാറി.